തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 53000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52800 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6600 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5495 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില രണ്ട് രൂപ കുറഞ്ഞ് 93 രൂപയായി