സ്കൂളിലേക്ക് സുരക്ഷിതമായി നടന്നുപോകാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കണം. റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.റോഡില്‍ നിരന്ന് നടക്കുന്നത് ഒഴിവാക്കി വരി വരിയായി നടക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.കൂടാതെ അപരിചിതരുടെ വാഹനങ്ങളില്‍ ഒരിക്കലും ലിഫ്റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കണമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു
പാഠം 1
സ്കൂളിലേക്ക് നടക്കുമ്പോൾ
സ്കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട് നമുക്ക് ചുറ്റും . അവരുടെ സുരക്ഷക്ക് വാഹനം ഉപയോഗിക്കുന്നവർ പൂർണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളേയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ പിന്തുണ നൽകേണ്ടതാണ്.
1 കുട്ടികൾ വലത് വശം ചേർന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക.
2 . റോഡിൽ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക.
3.റോഡിൽ നിരന്ന് നടക്കാതെ വരി വരിയായി നടക്കുക.
4.കുട്ടികളെ കൈ പിടിച്ച് നടത്തുമ്പോൾ അവരെ വലത്തേ അറ്റം നടത്തുക. കുട്ടികൾ നമ്മുടെ കയ്യിൽ പിടിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് നാം അവരുടെ കയ്യിൽ പിടിച്ച് നടത്തുന്നത്.
കൊച്ചു കുട്ടികളാന്നെങ്കിൽ നമ്മുടെ പെരു വിരൽ കുട്ടിക്ക് പിടിക്കാൻ കൊടുക്കുകയും മറ്റ് വിരലുകൾ കൊണ്ട് നാം കുട്ടിയുടെ കൈ ചേർത്ത് പിടിക്കുകയും ചെയ്യുക.
5 അപരിചിതരുടെ വാഹനങ്ങളിൽ ഒരിക്കലും ലിഫ്റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതർ ലിഫ്റ്റ് വാഗ്ദാനം ചെയ്താൽ നിരസിക്കണമെന്നും ബോധ്യപ്പെടുത്തുക.