തിരുവനന്തപുരം കോവളത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം കാക്കാമൂല സ്വദേശി വിപിൻ (21) മരണപ്പെട്ടത്. ഇന്ന് വൈകിട്ട് നാലരയോടെ കോവളം ജങ്ഷനിൽ വെച്ചാണ് സംഭവമുണ്ടായത്. പരിക്ക് പറ്റിയ വിപിനെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.