നഗരൂരിൽ ആടിന് പച്ചില ശേഖരിക്കാൻ പോയ ഗൃഹനാഥൻ പൊട്ടിവീണ് കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചു


ആടിന് പച്ചില ശേഖരിക്കാൻ പോയ ഗൃഹനാഥൻ പൊട്ടിവീണ് കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് മരിച്ചു

 നഗരൂർ തേക്കിൻകാട് സഹിനാസ് വില്ലയിൽ സഫിയുദ്ധീൻ (63) ആണ് മരിച്ചത്. 

നഗരൂരിലെ പിക്കപ്പ് വാൻ ഡ്രൈവറാണ്.
 
കഴിഞ്ഞ ദിവസം ആടിന് പച്ചില ശേഖരിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്.
 
ആളിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി 11 മണിയോടെ വീടിന് സമീപം മൃതദേഹം കാണപ്പെട്ടത് .