സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 52,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6570 രൂപയായും തുടരുന്നു. വെള്ളിയാഴ്ച 54,080 രൂപയായി ഉയർന്ന് സ്വർണവില അടുത്തകാലത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞാണ് സ്വർണവില 52,560 രൂപയിലേക്ക് താഴ്ന്നിരുന്നു.ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വർണവില കഴിഞ്ഞയാഴ്ചയാണ് 54,000 കടന്നും മുന്നേറിയത്. പിന്നീടാണ് ഒറ്റയടിക്ക് 1500 രൂപ കുറഞ്ഞത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. വില കുറയുമ്പോൾ ബുക്ക് ചെയ്ത് സ്വർണം വാങ്ങാനാണ് വിദഗ്ധരുടെ ഉപദേശം.