ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ ജീവിതത്തിന് സമൂഹത്തെ പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ `പച്ചമണ്ണിൻ്റെ ഗന്ധമറിയുക പച്ച മനുഷ്യൻ്റെ രാഷ്ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാനത്തുടനീളം നടത്തി വരുന്ന പരിശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വർക്കല സോൺ കമ്മിറ്റി പാലോട് ഫോറസ്റ്റ് നഴ്സറിയിൽ നിന്ന് ശേഖരിച്ച വൃക്ഷതൈകളുടെ വിതരണോദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് ആലംകോട് ഹാഷിം ഹാജി എസ് വൈ എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹുസൈൻ
ബാഫഖി തങ്ങൾക്ക് കൈമാറി നിർവഹിച്ചു.
സോൺ നേതാക്കളായ അനീസ് സഖാഫി,നൗഫൽ മദനി,എസ്.സിയാദ്, ഇസ്മാഈൽ അസ്‌ലമി,എ.എസ് റിയാസ്, ജസീമുദ്ദീൻ അദനി, സഫീർ മുസ്‌ലിയാർ എന്നിവർ സംബന്ധിച്ചു.