ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്ന് ഇന്നലെ രാത്രിയാണ് കേന്ദ്ര സർക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്നത്.
അന്വേഷണം സിബിഐയെ ഏൽപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. 'നെറ്റ്' യോഗ്യത ഇത്തവണ മുതൽ പിഎച്ച്‌ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാൽ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു.
2018 മുതൽ ഓൺലൈനായിരു ന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ രീതിയിലേക്കു മാറ്റിയിരുന്നു.