വക്കം :വക്കം. പണയിൽ കടവ് കായലിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിൻ്റെ മൃദദേഹം നീണ്ട തിരച്ചിനൊടുവിൽ കണ്ടെത്തി വക്കം. ഗുരുമന്ദിരത്തിന് സമീപം കിളിയൻ വിളാകത്ത് മനോ (42) മരണപ്പെട്ടത്. ഇന്ന് (26. ബുധനാഴ്ച)സംഭവം പണയിയിൽ കടവിന് സമീപത്തെ ബോട്ട് ജട്ടിയിൽ നിന്നും കായലിൻ കുളിക്കാനിറങ്ങിയ മനോ കായലിൻ്റെ പകുതിഭാഗത്ത് എത്തിയപ്പോൾ കൈകാലുകൾ കുഴഞ്ഞ് നിലവിളിച്ചു മുങ്ങിതാഴ്ന്നു സമീപത്തെബോട്ട് സർ വിസ് നടത്തുന്നവരും മൽസ്യ തൊഴിലാളികളും ചേർത്ത് തിരച്ചിൽ നടത്തി തുടർന്ന് വർക്കല ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ദ്ധരും നാട്ടുകാരും ചേർന്ന് മണിക്കൂറോളം നീണ്ട തിരച്ചിലാണ് മൃദദേഹം കണ്ടെത്തിയത് വിദേശത്ത് നിന്നും പത്ത് ദിവസത്തെ അവധിക്ക് വന്ന് ഞായറാഴ്ച തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു അച്ഛൻ: മനോഹരൻ അമ്മ: വൽസല