'എൻജിൻ വേ... ട്രെയിൻ റേ...'! അപകടം ഒഴിവായത് ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട്

തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ഷൊർണുർ ജംഗ്ഷനടുത്തുള്ള വള്ളത്തോൾ നഗറിലായിരുന്നു സംഭവം.

എറണാകുളം - ടാറ്റാനഗർ എക്സ്പ്രസിന്റെ എൻജിനും ബോഗിയുമാണ് വേർപെട്ടത്. എൻജിനും ജനറേറ്റർ കാറുമടക്കമുള്ള ഭാഗം ബോഗിയിൽനിന്ന് 200 മീറ്ററോളം മുന്നോട്ട് നീങ്ങി നിന്നു. ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എന്താണ് വേർപെടലിനുളള കാരണമെന്ന് വ്യക്തമല്ല. റെയിൽവെ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.