തിരുവനന്തപുരം: കുവൈത്തിൽ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും. വലിയമല സ്വദേശിയായ അരുൺ ബാബുവാണ് മരിച്ചത്. അരുൺ ബാബുവിന്റെ മരണം എൻബിടിസി അധികൃതർ വീട്ടുകാരെ അറിയിക്കുകയായിരുന്നു. കമ്പനിയിൽ പർച്ചേസറായി ജോലി ചെയ്തുവരികയായിരുന്നു . വിരലടയാളം വെച്ചാണ് അരുൺ ബാബുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. 7 മാസം മുമ്പാണ് അരുൺ ബാബു കുവൈത്തിൽ പോയതെന്ന് കുടുംബം പറയുന്നു.