ആറ്റിങ്ങൽ പാർലിമെന്റ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. അടൂർ പ്രകാശിന്റെ വിജയത്തിൽ ആറ്റിങ്ങൽ കെയർ പ്രവർത്തകർ പായസ വിതരണവും വിജയാഘോഷവും നടത്തി.
ആറ്റിങ്ങൽ കെയർ നേതാക്കളായ ഷാജി ഷംസുദീൻ, ബിനു പിള്ള, സജീർ ഹക്കിം, സലിം കല്ലറ, നൗഷാദ് അഴൂർ, താഹ കാപ്പുകാട്, കുഞ്ഞുമോൻ, സഹദ് ഇല്യാസ്, പ്രദീപ് കോശി,ദിലീപ്, ഫാമി എന്നിവർ നേതൃത്വം നൽകി.
ഷാർജ ഇന്ത്യൻ അസോസിയേഷനിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് പേർ പായസ വിതരണത്തിൽ പങ്കെടുത്തു.