കളിയിക്കാവിള ഒറ്റ മരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ദേശീയപാത തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കഴിഞ്ഞദിവസം രാത്രിയിൽ മഹേന്ദ്ര എക്സ്‍യുവി കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്.കാറിന്റെ മുന്നിൽ സീറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശിയായ ദീപു എസ് (44) നെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കളിയിക്കാവിള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.