ആലംകോട് ഗവ. എൽപിഎസിന്റെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു.

 ആലംകോട്:
 ആലംകോട് ഗവ. എൽപിഎസിന്റെ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ നടന്നു. സ്കൂൾ 
എസ് എം സി ചെയർമാൻ നാസിമിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി മുനിസിപ്പൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. നവാഗതരെ സ്വീകരിക്കലും പഠനോപകരണ വിതരണങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചത് വാർഡ് കൗൺസിലറും മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ നജാം ആയിരുന്നു.
 സ്കൂൾ വികസന സമിതി കൺവീനർ നസീർ, വികസന സമിതി അംഗങ്ങളായ ,നിജാസ് മുഹമ്മദ്, വഹാബ്, സുലൈമാൻ( വ്യാപാരി വ്യവസായി ഏകോപന സമിതി) ആയിഷ (അറേബ്യൻ ഫാഷൻ ജ്വല്ലറി ) ആയോധനകലാധ്യാപകൻ കരാട്ടെ നാസർ ,ഫെഡറൽ ബാങ്ക് മാനേജർ ആശംസകൾ പറഞ്ഞു. നവാഗതനായ കുഞ്ഞോമനകൾ അക്ഷരവൃക്ഷം സൃഷ്ടിച്ചുകൊണ്ട് പരിപാടിക്ക് മിഴിവേകി. 

  അറേബ്യൻ ജുവലേഴ്സും സ്കൂൾ വികസന സമിതിയും സംയുക്തമായി പഠനോപകരണങ്ങളും, ഗിഫ്റ്റ് കിറ്റുകളും, മധുര വിതരണവും നടത്തി.

 ഹെഡ്മിസ്ട്രസ് റീജാ സത്യൻ സദസ്സിന് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷംന ടീച്ചർ നന്ദിയും പറഞ്ഞു.