നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള നാല് വിദ്യാർഥികൾ ഒന്നാം റാങ്ക്. തൃശ്ശൂർ സ്വദേശിയായ ദേവദർശൻ ആർ. നായർ, കണ്ണൂർ സ്വദേശിയായ ശ്രീനന്ദ് ഷർമിൽ, കൊല്ലം സ്വദേശിയായ അഭിഷേക് വി.ജെ., കോഴിക്കോട് സ്വദേശിയായ അഭിനവ് സുനിൽ പ്രസാദ് എന്നിവരാണ് അഖിലേന്ത്യതലത്തിൽ ആദ്യസ്ഥാനത്തെത്തിയത്. ഇവർ 720 ൽ 720 മാർക്ക് കരസ്ഥമാക്കി.