ഇനി പാകിസ്താനെതിരെ ആദ്യ ഇലവനിൽ സഞ്ജുവെത്തണമെങ്കിൽ ടീമിൽ ബൗളിംഗ് കൂടി സാധ്യാമാണ് എന്നുള്ളത് കൊണ്ട് ഓൾ റൗണ്ടറായി ഇടം നേടിയ ശിവം ദുബൈയെ ആദ്യ ഇലവനിൽ നിന്ന് മാറ്റണം. ദുബൈ ഉൾപ്പെടെ കഴിഞ്ഞ മത്സരത്തിൽ 7 ബൗളിംഗ് ഓപ്ഷനുകൾ ടീമിനുണ്ടായിരുന്നു.’ ബൗൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചതുമില്ല. ശിവം ദുബൈയെ ഒഴുവാക്കുകയെന്ന സാധ്യതയിലേക്ക് ടീം പോകുകയും വിന്നിങ് കോമ്പിനെഷൻ നില നിർത്താതിരിക്കുകയും ചെയ്യുമോ എന്ന് കണ്ടറിയാം. ഇനി ആദ്യം ഇലവനിൽ ഇടം നേടിയാൽ തന്നെ സഞ്ജുവിന് തന്റെ പ്രിയപ്പെട്ട മൂന്നാം നമ്പർ ലഭിക്കാനും ഇടയില്ല. ഫിനിഷർ റോളിലായിരിക്കും വിക്കറ്റ് കീപ്പർ ബാറ്ററായി മൂന്നാം നമ്പറിൽ പന്ത് തന്നെ തുടരും . ശ്രീശാന്ത് 2007 ടി20 ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കായി ആദ്യ ഇലവനിൽ കളിച്ചിരുന്നു. മറ്റൊരു മലയാളി താരം ലോകകപ്പ് ടീമിൽ ഇടം നേടുമ്പോൾ വാട്ടർ ബോയ് ആയി ഒതുങ്ങേണ്ടി വരികയെന്നത് അത്രമേൽ വേദനിപ്പിക്കുന്നത് തന്നെയാണ് .പാക്കിസ്ഥാൻ ആദ്യ മത്സരത്തിൽ അമേരിക്കയോട് തോറ്റത് കൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരെ വീര്യത്തോടെയാകും കളിക്കാനെത്തുക.യുഎസ്എക്കെതിരെ വെടിയുണ്ടയാകാതെ നനഞ്ഞയുണ്ടയായി പോയ പാക് ബൗളർമാർ ഇന്ത്യയ്‌ക്കെതിരെ തീയുണ്ടാക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ പോലെ ഒരു ബാറ്ററിനെ ഇന്ത്യ പരീക്ഷിക്കാനും സാധ്യതയുണ്ട്.ദുബെ പന്തെറിയുന്നില്ലെങ്കിൽ എന്തിന് സഞ്ജുവിനെ പുറത്തിരുത്തണമെന്ന് സഞ്ജയ് മഞ്ജരേക്കറും ആകാശ് ചോപ്രയും ആന്റി ഫ്ലവറും തുടങ്ങി പ്രമുഖരിൽ പലരും ഇതിനോടകം ചോദ്യം ഉന്നയിച്ച് കഴിഞ്ഞു. ടീമിലെ മറ്റൊരു ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടറായ ഹർദിക് പാണ്ഡ്യാ കഴിഞ്ഞ മത്സരത്തിൽ 4 ഓവർ കോട്ട പൂർത്തിയാക്കുകയും വിക്കറ്റുകൾ നേടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സാഹചര്യമുണ്ടായാൽ മാത്രമേ ബൗളിങ്ങിന് അനുയോജ്യമായ പിച്ചിൽ ദുബെയെ രോഹിത് ഉപയോഗിക്കാൻ സാധ്യതയുള്ളൂ . അപ്പോൾ സഞ്ജുവിനെ ഉൾപ്പെടുത്താൻ ദ്രാവിഡും രോഹിത്തും തീരുമാനക്കുമോയെന്ന് കണ്ടറിയാം . അതല്ലെങ്കിൽ അത്രകണ്ട് പ്രധാന്യമില്ലാത്ത ലീഗ് മത്സരമുണ്ടായാൽ അതിലാകും സഞ്ജുവിന് അവസരം ലഭിക്കുക . അതിന് ഇന്ത്യ ആദ്യ മത്സരങ്ങളിൽ തുടർ വിജയങ്ങൾ നേടിയേ തീരൂ.അട്ടിമറി എന്ന പദം കുട്ടി ക്രിക്കറ്റിനോട് അത്രകണ്ട് ചേർത്ത് വെച്ച് ഉപയോഗിക്കാൻ പറ്റില്ലെങ്കിലും പാകിസ്താനെ വീഴ്ത്തി അമേരിക്കയും ന്യൂസിലൻഡിനെ വീഴ്ത്തി അഫഗാനിസ്ഥാനും അട്ടിമറിയുടെ കാഴ്ചകളും സമ്മാനിച്ച, ഇന്ത്യ അത്തരമൊരു അട്ടിമറിയിൽ വീണ് പോകില്ലെന്ന് വിശ്വസിക്കാം.
ലോകകപ്പ് ടീമിലേക്കെത്തിയ താരങ്ങളിൽ ബാറ്റർമാരിൽ കോലി കഴിഞ്ഞാൽ ഈ ഐപിഎല്ലിൽ ഏറ്റവും കൊടുത്താൽ തിളങ്ങിയത് സഞ്ജുവാണ് 153.46 റൺസ് പ്രഹര ശേഷിയിൽ 531 റൺസാണ് താരം നേടിയത്. ആ ഫോം ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു പുറത്തെടുത്ത് കാണണം. കാത്തിരിക്കാം സഞ്ജു വെടിക്കെട്ടിനായി