വർക്കല : ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്.. കല്ലട ട്രാവൽസ്സിന്റെ ഉടമസ്ഥതയിലുള്ള ബസ്സ് ഇന്ന് രാവിലെ ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ കൊച്ചി ലേക്ക്ഷോർ ആശുപത്രിക്ക് സമീപം ട്രാഫിക് സിഗ്നലിൽ ഇടിച്ച് മറിയുകയായിരുന്നു. പെട്ടന്ന് ബ്രെക്ക് ഇട്ട ഉടൻ മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരണപ്പെട്ടു. ഇടുക്കി സ്വദേശി ജിജോ ആണ് മരണപ്പെട്ടത്.ബസ്സിൽ ഉണ്ടായിരുന്ന സാരമായ പരിക്ക് പറ്റിയ ഏഴ് പേരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.വർക്കല ബാംഗ്ലൂർ സർവീസ് നടത്തുന്ന കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്.