ചാത്തൻപറ : കരവാരം പഞ്ചായത്തിൽ എട്ടാം വാർഡിൽ ഞാറയ്ക്കാട്ട് വിളയിൽ കറണ്ട് കമ്പിയിൽ തോട്ട തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ചു .നഗരൂർ നെടുമ്പറമ്പ് ഞാറയ്ക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത (60) ആണ് മരിച്ചത് . ഇന്നലെ പകൽ 12 മണിയോടെ വീട്ടിലെ ആവശ്യത്തിനായി അടുത്ത വീട്ടിൽ നിന്നും വാങ്ങിയ ഇരുമ്പ് തോട്ട തിരികെ കൊണ്ടു കൊടുക്കുന്നതിനിടയിൽ കറണ്ട് കമ്പിയിൽ തട്ടി അപകടം സംഭവിക്കുകയായിരുന്നു .ഷോക്കേറ്റ് വീണ് കിടക്കുന്നത് കണ്ട സമീപവാസികൾ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു .ഇവർ മകളോടൊപ്പം ചെന്നൈയിലായിരുന്നു താമസം .കഴിഞ്ഞ ദിവസമാണ് നാട്ടിൽ വന്നത് .മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപതി മോർച്ചറിയിൽ