ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനും സാർവത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകൾ കെഎസ്ആർടിസി തയ്യാറാക്കുകയാണ്.
ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും, മറ്റ് യാത്രക്കാർക്കും ഡെസ്റ്റിനേഷൻ ബോർഡുകൾ വായിച്ച്
മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറക്കുന്നതിനും അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വളരെ എളുപ്പത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിലും ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്പർ ഉൾപ്പെടുത്തുകയാണ്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 1 മുതൽ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിംഗ് സംവിധാനവും, റെയിൽവേ സ്‌റ്റേഷൻ,എയർപോർട്ട്, മെഡിക്കൽ കോളേജുകൾ, സിവിൽ സ്‌റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നൽകും.
ഡെസ്റ്റിനേഷൻ നമ്പറുകൾ നൽകുന്നത്
പ്രധാനമായും.
.............................................................
ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നൽകും [രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടായിരിക്കും]
ഡെസ്റ്റിനേഷൻ നമ്പർ ഒന്നു മുതൽ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആർടിസി ഡിപ്പോകൾക്ക് നൽകുന്നു.
തിരുവനന്തപുരം - TV - 1
കൊല്ലം - KM - 2
പത്തനംതിട്ട - PT - 3
ആലപ്പുഴ - AL - 4
കോട്ടയം - KT -5
ഇടുക്കി /കട്ടപ്പന - ID -6
എറണാകുളം - EK -7
തൃശ്ശൂർ -TS -8
പാലക്കാട് -PL -9
മലപ്പുറം -ML -10
കോഴിക്കോട് -KK -11
വയനാട് -WN -12
കണ്ണൂർ -KN -13
കാസർ ഗോഡ് -KG -14
ഡെസ്റ്റിനേഷൻ നമ്പർ 15 മുതൽ 99 വരെ മറ്റ് കെഎസ്ആർടിസി ഡിപ്പോകൾക്ക് നൽകും.
ഡെസ്റ്റിനേഷൻ നമ്പർ 100 മുതൽ 199 വരെ ഓരോ ജില്ലയിലെയും സിവിൽ സ്റ്റേഷൻ മെഡിക്കൽ കോളേജ് വിമാനത്താവളം റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ എന്നിവക്ക് നൽകുന്നതാണ്.
[ഒരു ജില്ലയിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുകളിൽ ഈ നമ്പർ മാത്രം നൽകും. ഒന്നിലധികം ജില്ലകളിൽ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ നമ്പറിനോടൊപ്പം ജില്ലാ കോഡ് കൂടി ചേർക്കും]
ഉദാഹരണമായി തിരുവനന്തപുരം ജില്ലയിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിനെ 103 എന്ന ഡെസ്റ്റിനേഷൻ നമ്പറും മറ്റു ജില്ലകളിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് വരുന്ന ബസുകളിൽ തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ടിന് TV 103 എന്ന ഡെസ്റ്റിനേഷൻ നമ്പറും നൽകുന്നതാണ്.
TV : തിരുവനന്തപുരം ജില്ലാ കോഡ്
103:വിമാനത്താവളത്തിനുള്ള ഡെസ്റ്റിനേഷൻ നമ്പർ
ഒരു ജില്ലയിൽ തന്നെ ഇത്തരത്തിലുള്ള രണ്ട് സ്ഥലങ്ങൾ, ഉദാഹരണം രണ്ട് വിമാനത്താവളങ്ങൾ ഉണ്ടെങ്കിൽ A ,B തുടങ്ങി ഇംഗ്ലീഷ് അക്ഷരങ്ങൾ ഉൾപ്പെടുത്തുന്നു.
ഉദാഹരണമായി മറ്റ് ജില്ലകളിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് വരുന്ന ബസ്സുകൾ.....
തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ട് : TV 103 A
തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് : TV 103 B
തിരുവനന്തപുരം ജില്ലയിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾക്ക്...
തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് : 103 A
തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് : 103 B
ഡെസ്റ്റിനേഷൻ നമ്പർ 200 മുതൽ 399 വരെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവയ്ക്ക് നൽകുന്നു.
സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങൾക്ക് സ്റ്റേറ്റ് കോഡ് രണ്ടക്ഷരം ഇംഗ്ലീഷ് ആൽഫബറ്റ് കൂടെ ഉണ്ടായിരിക്കും സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളുടെ ഡെസ്റ്റിനേഷൻ നമ്പർ ആയി ചേർക്കും.
ഉദാഹരണം
ബാംഗ്ലൂർ : KA 01
ചെന്നൈ : TN Ol
കർണാടക സ്റ്റേറ്റ് കോഡ് : KA
തമിഴ്നാട് സ്റ്റേറ്റ് കോഡ് : TN
ഡിപ്പോയുടെ അടുത്ത് ബൈപ്പാസിൽ നിർത്തുന്ന സ്ഥലങ്ങൾക്ക് ഡിപ്പോ ഡെസ്റ്റിനേഷൻ നമ്പറിന്റെ കൂടെ 1, 2,.. എന്ന് ചേർക്കും.
ഉദാഹരണമായി കൊല്ലം ഡിപ്പോയുടെ അടുത്ത് അയത്തിൽ എന്ന സ്ഥലത്തിന് 2-1 എന്ന് ഡെസ്റ്റിനേഷൻ നമ്പർ നൽകുന്നു ഇതിൽ 2 എന്നത് കൊല്ലം ഡിപ്പോയുടെ ഡെസ്റ്റിനേഷൻ നമ്പർ ആണ്.
400 മുതൽ ഡെസ്റ്റിനേഷൻ നമ്പറുകൾ ഓരോ ജില്ലയിലെയും മുകളിൽ പറഞ്ഞവയിൽ ഉൾപ്പെടാത്ത സ്ഥലങ്ങൾക്ക് റൂട്ടുകൾ അനുസരിച്ച് നൽകുന്നു.
പ്രധാന റൂട്ട് നമ്പറിന് താഴെയായി ബസ് കടന്നുപോകുന്ന വഴി മനസ്സിലാക്കുന്നതിനായി ഇടയിലുള്ള പ്രധാന സ്ഥലങ്ങളുടെ ഡെസ്റ്റിനേഷൻ നമ്പർ ഉൾപ്പെടുത്തുന്നതാണ്.
#ksrtc #cmd #destinationnumber #transportminister #kbganeshkumar #ksrtcsocialmediacell