ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 560 രൂപ വർധിച്ച് സ്വർണവില വീണ്ടും 53,000 കടന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,280 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,660 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,540 രൂപയായി.വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയാണ്.
അതേസമയം 55,000 തൊട്ട സ്വർണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവർക്ക് വലിയ ആശ്വാസമാണ്. മാത്രമല്ല, സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കും ഇതൊരു അവസരമാണ്. സ്വര്‍ണം വില്‍ക്കാനുള്ളവര്‍ക്ക് അല്‍പ്പം കൂടി കാത്തിരിക്കാം. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.