തിരുവനന്തപുരം : കാറിനുള്ളിൽ സ്വമ്മിംഗ് പൂൾ സജ്ജീകരിച്ച് പൊതുനിരത്തിലൂടെ വാഹനമോടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. യൂട്യൂബിന് റീച്ച് കൂടുന്നതിൽ തനിക്ക് വിരോധമൊന്നുമില്ല. എന്നാൽ നിയമലംഘനം നടത്തി റീച്ച് കൂട്ടാൻ നിൽക്കുന്നവരുടെ വീഡിയോ കണ്ട് പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് അന്തസ്സുള്ള ആളുകൾ ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു. നിയമങ്ങൾ അനുസരിക്കുകയെന്നതാണ് ഒരു പൗരൻ നൽകേണ്ട അടിസ്ഥാന കാര്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷയായിരിക്കും നൽകുകയെന്നും ഗണേഷ്‌കുമാർ പറഞ്ഞു. യൂട്യൂബർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു....