കല്ലമ്പലം: കാട്ടുചന്ത ശ്രീപത്മത്തിൽ ഗിരീഷിന്റെ മകനും, തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയുമായ നിഖിലിനെയാണ് വീട്ടിനുള്ളിലെ ഹാളിന്റെ റൂഫിലുള്ള ഹൂക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഇന്ന് ഉച്ചയോടെയാണ് സംഭവം. കിളിമാനൂർ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംസ്കാരം നാളെ വീട്ടുവളപ്പിൽ.