നിങ്ങളുടെ വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് നിങ്ങൾക്ക് വാട്ട്സാപ്പിൽ സന്ദേശം ലഭിക്കും. ഈ സന്ദേശത്തിൽ ഒരു .APK ഫയൽ ഉണ്ടായിരിക്കും. ഈ .APK ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ തട്ടിപ്പുകാർ സന്ദേശത്തിലൂടെ നിങ്ങളോട് ആവശ്യപ്പെടുന്നു. ഇൻസ്റ്റാൾ ചെയ്യുമ്പോൾ SMS അനുമതികൾ നൽകാനും അവർ നിങ്ങളോട് ആവശ്യപ്പെടും. ഈ അനുമതി നല്കുന്നതോടെ OTP സ്വയം ആക്‌സസ് ചെയ്യാനും അവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും തട്ടിപ്പുകാർക്ക് കഴിയും. അതിനാൽ ഇത്തരം സന്ദേശങ്ങൾ അവഗണിക്കുക.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടുക.
#keralapolice #cybersecurity #cyberattack