കാകാംക്കുന്ന് സ്വദേശിനി പൂജപ്രസാദാണ് മരിച്ചത്.
എട്ട് മണിയോടെ പഠിക്കാൻ മുറിയിൽ കയറിയ മകൾ വിളിച്ചിട്ട് മിണ്ടാത്തതിനെ തുടർന്ന് അമ്മ കുട്ടിയുടെ അച്ഛനെ വിളിച്ചുവരുത്തി കതക് തകർത്ത് നോക്കുമ്പോഴാണ് മുറിയിലെ ജനാലയിൽ കുട്ടി തൂങ്ങി നിൽക്കുന്നത് കാണുന്നത് .അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തുടർന്ന് മൃതശരീരം കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി
ഒരു വർഷം മുമ്പ് ജില്ലയുടെ കിഴക്കൻ മേഖലകളിൽ കുട്ടികളിലെ ആത്മഹത്യയുടെ എണ്ണം കൂടുതലായിരുന്നു.
തുടർന്ന് ആരോഗ്യ വിഭാഗവും ചൈൽഡ്ലൈനും പോലീസും സംയുക്തമായി സ്കൂളുകളിൽ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ നൽകി.
തുടർന്ന് കുട്ടികളിലെ ആത്മഹത്യ പൂർണ്ണമായി തടഞ്ഞിരുന്നു.
എന്നാൽ ചിതറയിൽ ഇന്നലെ രണ്ട് കുട്ടികളാണ് ആത്മഹത്യ ചെയ്തത്.
വീണ്ടും ബോധവത്കരണ ക്ലാസുകൾ ആരംഭിക്കണം എന്ന ആവശ്യം ശക്തമാകുകയാണ്