പിങ്ക് ജഴ്‌സിയണിഞ്ഞ യുവാവ് തകര്‍പ്പന്‍ സിക്‌സടിക്കുന്നത് വീഡിയോയില്‍ കാണാം. അടുത്ത പന്തിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ സഹതാരങ്ങള്‍ ഓടിക്കൂടുന്നതും വീഡിയോയിലുണ്ട്.മിരാ റോഡിലെ കാഷിമീര ഏരിയയിലുള്ള ടര്‍ഫില്‍ കളിക്കുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞെട്ടിപ്പിക്കുന്ന സംഭവത്തെ തുടര്‍ന്ന് കാഷിഗോവന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.