കെട്ടിട ഉടമ കസ്റ്റഡിയില്‍
തീപിടിത്തത്തില്‍ കര്‍ശന നടപടിയുമായി കുവൈത്ത്. കെട്ടിട ഉടമയെയും കെട്ടിടത്തിന്റെ കാവല്‍ക്കാരനെയും കസ്റ്റഡിയിലെടുത്തു. കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചത് എന്നാണ് കണ്ടെത്തല്‍.
പരിക്കേറ്റവര്‍ ഇവിടെ
പരിക്കേറ്റവരിലും നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ഫര്‍വാനിയ, അമീരി, മുബാറക്ക്, ജാബിര്‍ എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട് എന്നാണ് വിവരം