ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം പ്രതിനിധിയായി അടൂർ പ്രകാശ് നാളെ വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യുന്നു


 അടൂർ പ്രകാശിന്റെ കുറിപ്പ്....

പ്രിയപ്പെട്ടവരെ,
ആറ്റിങ്ങൽ പാർലമെന്റ് പ്രതിനിധിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് പതിനെട്ടാം ലോകസഭയിൽ അംഗമെന്ന നിലയിൽ നാളെ വൈകുന്നേരം ഞാൻ സത്യപ്രതിജ്ഞ ചെയ്യുന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു.  
ചങ്ങനാശ്ശേരി SB കോളേജിലെ ഒരു KSU പ്രവർത്തകനായും കൊല്ലം SN കോളേജിൽ KSU യൂണിറ്റ് സെക്രട്ടറിയും പിന്നീട് KSU താലൂക്ക് പ്രസിഡന്റ് ആയും ജില്ലാ പ്രസിഡന്റ് ആയും പത്തനംതിട്ട ജില്ല നിലവിൽ വന്നപ്പോൾ ജില്ലയുടെ ആദ്യത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയും രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച എനിക്ക് യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പാർട്ടിയുടെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും #23_വർഷം_കോന്നി എന്ന മലയോര മണ്ഡലത്തിന്റെ ശബ്‌ദമായി കേരള നിയമസഭയിലും ഇപ്പോൾ തുടർച്ചയായി രണ്ടാം തവണ ശക്തമായ ത്രികോണ മത്സരത്തിലൂടെ #ആറ്റിങ്ങലിന്റെ ശബ്ദമായി ഇന്ത്യൻ പാർലമെന്റിലും എത്താൻ കഴിഞ്ഞത് നിങ്ങൾ ഓരോരുത്തരും അകമഴിഞ്ഞ് എനിക്കു നൽകിയ സ്നേഹവും പിന്തുണയും എന്നിൽ അർപ്പിച്ച വിശ്വാസവും കൊണ്ടു മാത്രമാണ്. 

ആറ്റിങ്ങലിലെ സംബന്ധിച്ച്‌ കടുത്ത ചൂടിനേയും പ്രതിസന്ധികളെയും അവഗണിച്ചുകൊണ്ട് രാപ്പകൽ കഷ്ട്ടപെട്ടു പ്രവർത്തിച്ച സാധാരണ പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നു ഞാൻ വിശ്വസിക്കുന്നു. ഈ സ്നേഹത്തിനു ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.    

ആറ്റിങ്ങലിന്റെ വികസനത്തിനും ഒപ്പം ജന നന്മക്കും ഉതകുന്ന വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാനും അതോടൊപ്പം തന്നെ കേന്ദ്ര പദ്ധതികൾ കൂടുതലായി മണ്ഡലത്തിലേക്ക് ലഭ്യമാക്കാനും വേണ്ട ഇടപെടലുകളും നടത്തി വീണ്ടും നിങ്ങളോടൊപ്പം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഏവരുടെയും പിന്തുണയും പ്രാർത്ഥനയും സ്നേഹവും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം, 
അഡ്വ. അടൂർ പ്രകാശ് 🙏
#AdoorPrakash #ഒപ്പമുണ്ട്_ഇനിയും