കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയായി ബി ജോഷി ബാസുവിനെ തിരഞ്ഞെടുത്തു.
കഴിഞ്ഞ 32 വർഷമായി ഈ സംഘടനയുടെ പല തലത്തിലുള്ള ഭാരവാഹിയായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരി വ്യവസായി യൂത്ത് വിങ്ങിലൂടെ പ്രവർത്തനം തുടങ്ങി. വടശ്ശേരികോണം യൂണിറ്റ് പ്രസിഡന്റ്, ആറ്റിങ്ങൽ മേഖലാ ട്രഷറർ, ജനറൽ സെക്രട്ടറി , പ്രസിഡന്റ് , ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വ്യാപാരി വ്യവസായി സഹകരണ ക്ഷേമ സംഘത്തിന്റെ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.