വർക്കല: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ വർക്കല ഇടവ പാറയിൽ കാട്ടുവിള വീട്ടിൽ ശ്രീജേഷ് (32) മരിച്ചു. ഏഴ് വർഷം മുൻപാണ് ശ്രീജേഷ് ദുബായിലെ ക്യാരിഫോർ കമ്പനിയിൽ ജോലിക്ക് എത്തുന്നത്.
ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. തുടർന്ന് സൗദിയിൽ എത്തി ഒരു വർഷം ജോലി ചെയ്തു. ആറു മാസം മുൻപ് ജോലി ഉപേക്ഷിച്ചു നാട്ടിൽ വരികയും ജോബ് വിസയിൽ ഇക്കഴിഞ്ഞ ജൂൺ 6 ന് കുവൈറ്റിലേക്ക് പോവുകയുമായിരുന്നു. പിതാവ് തങ്കപ്പൻ നായർ . മാതാവ്
പരേതയായ ശ്രീദേവി (സീത ). സഹോദരി ആരതി. ഭർത്താവ്. രാജേഷ്. ഇരുവരും അബുദാബിയിലാണ്.യാത്രക്ക് മുൻപ്
കുരയ്ക്കണ്ണി അത്തിവിളയിൽ ആയിരുന്നു ശ്രീജേഷ് താമസിച്ചിരുന്നത്.