നഗരൂരിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചു. നഗരൂർ , ദർശനാവട്ടം , തെറ്റിക്കുഴി വീട്ടിൽ ബിന്ദു ( 55 ) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7. 30 കഴിഞ്ഞായിരുന്നു സംഭവം. ബിന്ദു വിൻ്റെ വീടിന് അടുത്ത് തന്നെയാണ് ഏക മകൾ സോനയും , മരുമകൻ അനൂപും താമസിക്കുന്നത്. മകൾ സോനയുടെ കുഞ്ഞ് ബിന്ദുവിൻ്റെ വീട്ടിലായിരുന്നു. ഈ കുഞ്ഞിനെ മകളുടെ വീട്ടിൽ ഏൽപിച് തിരികെ ഗേറ്റ് അടച്ചതിന് ശേഷം റോഡിൽ വെച്ച് കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ എയിഡഡ് സ്കൂളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇവരുടെ നിലവിളിയും തീ ആളി പടരുന്നതും കണ്ട് മകളും സമീപവാസികളും എത്തി തീ അണച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണ കാരണം അറിവായിട്ടില്ല. നഗരൂർ പൊലീസ് കേസ് എടുത്തു . മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാസിയാണ് ബിന്ദു വിൻ്റെ ഭർത്താവ്