കൊല്ലം.അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സി.പി.ഐ എം. നേതാവുമായ ഇ.ഷാനവാസ്ഖാന്റെ പേരിൽ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്.നോട്ടറി അറ്റസ്റ്റേഷനെ കുറിച്ച് സംസാരിക്കാൻ എത്തിയ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി കടന്ന് പിടിച്ചെന്ന് അതിക്രമത്തിനിരയായ യുവതി പരാതിപ്പെട്ടു. ഈ മാസം 14-ന് വൈകീട്ട് നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് യുവതിയും സഹപ്രവർത്തകനും ഷാനവാസ്ഖാന്റെ ഓഫീസിൽ പോയിരുന്നു. വിവരങ്ങൾ പറഞ്ഞു മടങ്ങി. ഓഫീസ് സമയംകഴിഞ്ഞ് യുവതി വീട്ടിലേക്ക് പോകാനിറങ്ങവെ ഷാനവാസ്ഖാൻ വീട്ടിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നുമാണ് പരാതി. സംഭവം പുറത്ത് പറയുമെന്ന് ഭയന്ന അഭിഭാഷകനായ ഷാനവാസ്ഖാൻ യുവതിയെ ഫോണിൽവിളിച്ച് മാപ്പ് ചോദിച്ചു....
.