മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു. കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടി സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയവെ ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു.