ആലംകോട്: ദേശീയ പാതയിൽ അപകടം. കാർ ഓവർടേക് ചെയ്തു വന്ന് എതിർദിശയിൽ വന്ന ഫോർചൂണർ കാറിലേക്ക് ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ഇരു കാറുകളിലെയും ഡ്രൈവർമാർക്ക് പരിക്കുകളില്ലെന്ന് വിവരം. എന്നാൽ കാറുകളിൽ ഉണ്ടായിരുന്ന രണ്ട് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കും പരിക്കേറ്റതായും വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി.