കഴിഞ്ഞ ആറുദിവസത്തിനിടെ ആയിരം രൂപയിലധികമാണ് ഇടിഞ്ഞത്. ജൂൺ 20ന് 53120 രൂപയായിയിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.ജൂൺ ഏഴിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയത്.
അന്ന് ഒരു ഗ്രാം സ്വർണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.