കുവൈറ്റ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃദേഹങ്ങളുമായി വ്യോമസേന വിമാനം പുറപ്പെട്ടു. 31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്നത്. 23 മലയാളികളുടെ മൃതദേഹങ്ങൾക്ക് പുറമേ 7 തമിഴ്നാട് സ്വദേശികളുടെയും 1 കർണാടക സ്വദേശിയുടെയും മൃതങ്ങളാണ് കൊച്ചിയിലെത്തിക്കുന്നത്.വ്യാമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. 6.45 ഓടുകൂടിയാണ് വ്യോമസേന വിമാനം പുറപ്പെട്ടിരിക്കുന്നത്. ഏകദേശം 9 മണിയോടുകൂടി വിമാനം കൊച്ചിയിലെത്തുമെന്നാണ് വിവരം. വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഒരു ആംബലൻസിന് ഒരു പൈലറ്റ് വാഹനം എന്ന കണക്കിൽ പൊലീസ് വാഹനം അകമ്പടി ഉണ്ടാകും.മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും കെ രാജനും വിമാനത്താവളത്തിലെത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപി നെടുമ്പാശേരിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ട്. 9 മലയാളികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നു നോർക്ക അറിയിച്ചു.