ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും പിന്നാലെ ഐസിസി ടി20 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ നിന്നും വിട പറഞ്ഞ് ആരാധകരുടെ പ്രിയപ്പെട്ടെ രവീന്ദ്ര ജഡേജ ഹൃദയം നിറയെ നന്ദിയുമായി ഞാന്‍ ടി20 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ നിന്നും വിരമിക്കുകയാണ്. അഭിമാനത്തോടെ ദൃഡനിശ്ചയുമായി കുതിച്ചുപായുന്ന കുതിരയെ പോലെ, ഞാന്‍ എന്റെ രാജ്യത്തിനായി ഏറ്റവും മികച്ചത് നല്‍കി. മറ്റ് ഫോര്‍മാറ്റുകളില്‍ അത് ഇനിയും തുടരും. ടി20 ലോകകപ്പ് വിജയം എനിക്ക് സ്വപ്‌ന സാക്ഷാത്കാരമാണ്. ടി20 ഇന്റര്‍നാഷണല്‍ കരിയറിലെ വിജയ കൊടുമുടിയാണ്. എല്ലാഓര്‍മകള്‍ക്കും നന്ദി, ആ ആവേശത്തിന് അചഞ്ചലായ പിന്തുണയ്ക്ക് നന്ദി!