ഓസ്ട്രേലിയയ്ക്കെതിരെ വിജയിച്ചാൽ ഇന്ത്യയ്ക്ക് അനായാസം സെമിയിലെത്താം. എന്നാൽ കുറഞ്ഞത് 41 റൺസിനോ 32 പന്തുകൾ ബാക്കി നിൽക്കെയോ ഓസീസിനോട് പരാജയപ്പെടുകയും ബംഗ്ലാദേശ് 81 റൺസിനെ അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യ പുറത്താകും. ബംഗ്ലാദേശിനോട് അഫ്ഗാനും ഓസ്ട്രേലിയ ഇന്ത്യയോടും പരാജയപ്പെട്ടാൽ കാര്യങ്ങൾ സങ്കീർണമാകും. ഈ സാഹചര്യത്തിൽ ടീമുകളുടെ നെറ്റ് റൺറേറ്റ് അറിയാൻ നാളെ രാവിലത്തെ മത്സരം വരെ കാത്തിരിക്കണം.അഫ്ഗാനും ഓസ്ട്രേലിയയ്ക്കും ഓരോ വിജയം വീതമെങ്കിലും നെറ്റ് റൺറേറ്റിൽ ഇപ്പോഴും ഓസ്ട്രേലിയയാണ് മുന്നിൽ. അതിനാൽ ഓസ്ട്രേലിയ ഇന്ത്യയോട് പരാജയപ്പെട്ടാലും. ബംഗ്ലാദേശിനെതിരെ പരാജയപ്പെടുന്നത് അഫ്ഗാൻ സാധ്യതകൾ ഏറെക്കുറെ അസ്തമിപ്പിച്ചേക്കും. ബംഗ്ലാദേശിനും ഇപ്പോൾ സൂപ്പർ എട്ട് സാധ്യതകളുണ്ട്. അതിന് ഇന്ത്യ ഓസ്ട്രേലിയയെ കുറഞ്ഞത് 55 റൺസിനോ അല്ലെങ്കിൽ 41 പന്തുകൾ ബാക്കി നിൽക്കയോ തോൽപ്പിക്കണം. അഫ്ഗാനെ 31 റൺസിനോ 23 പന്തുകൾ ബാക്കി നിൽക്കയോ പരാജയപ്പെടുത്തുകയും ചെയ്താലേ ബംഗ്ലാദേശിന് സെമി സാധ്യതകളുള്ളു.