KSFE കൊല്ലം ചിന്നക്കട വടയാറ്റുകോട്ട ശാഖയിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് പട്ടത്താനം വിജയ മന്ദിരത്തിൽ ബി സ്മിത (48) യ്ക്കാണ് ഈ ദാരുണാന്ത്യം.
അധ്യാപകനായിരുന്ന ഭർത്താവ് മുരളി കൃഷ്ണൻ 18 വർഷം മുമ്പ് ചാത്തന്നൂരിൽ ഉണ്ടായ കാർ അപകടത്തിൽ മരിച്ചതിന്റെ വാർഷിക ദിനം ആയിരുന്ന ഇന്നലെ
രാവിലെ കൊല്ലം തിരുമുല്ലവാരം ക്ഷേത്രത്തിന് സമീപത്തെ സ്നാനഘട്ടത്തിൽ ബലിതർപ്പണ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്കൂട്ടറിൽ ഓഫീസിലേക്ക് പോകവേ രാവിലെ 9 മണിക്ക് കൊല്ലം ചിന്നക്കട മേൽപ്പാലം ഇറങ്ങവെ മടത്തറയിൽ നിന്ന് കൊല്ലത്തേക്ക് വന്ന KSRTC ബസ് തട്ടിയാണ് ഈ അത്യാഹിതം സംഭവിച്ചത്.