നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയി. പത്തനംതിട്ട കോന്നി ജംഗ്ഷനിലാണ് സംഭവം. സ്ഥിരം അപകട മേഖലയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസാണ് നടുറോഡിൽ നിർത്തിയിട്ടത്.കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമറാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ ഇടപെട്ട് ബസ് മാറ്റി പാർക്ക് ചെയ്യണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞ് ഡ്രൈവർ ഹോട്ടലിലേക്ക് പോവുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് ഡ്രൈവറെ ചില പ്രശ്നങ്ങളുടെ പേരിൽ ട്രാൻസ്ഫർ ചെയ്തതാണെന്നാണ് വിവരം.