തിരുവനന്തപുരം: മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം കണ്ടത്.പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാമിനെയാണ് (68) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത് . ഉച്ചയ്‌ക്ക് 12 മണിയോടെ റാമിനെ വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നുതുടർന്ന് വീട്ടുകാർ പരാതി നൽകി. പൊലീസും നാട്ടുകാരും
ചേർന്ന് നടത്തിയ തിരച്ചിലിൽ ഞായർ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാജാജി നഗറിൽ നിന്നുള്ള
അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.