തൃശൂർ: ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് രാവിലെ 6.30നായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. സിനിമ രംഗത്ത് നിന്ന് സുരേഷ് ഗോപിയും ഭാര്യ രാധികയും ചടങ്ങിന് എത്തിയിരുന്നു.