മടവൂർ മാവിൻമൂട് പ്രവർത്തിച്ചു വരുന്ന ഗാർമെൻ്റ് ഷോപ്പിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്ത പ്രതി അറസ്റ്റിൽ. കടയുടമ ചാർജ് ചെയ്യുവാൻ വച്ചിരുന്ന മൊബൈൽ ഫോൺ പ്രതി മണമ്പൂർ പെരുങ്കുളം മിഷൻ കോളനിയിൽ എം.വി. പി ഹൗസിൽ നിസാർ മകൻ യാസിൻ കവർന്നെടുക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും മറ്റുജില്ലകളിലും വധശ്രമമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെയാണ് പള്ളിക്കൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാജീവ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്. ഐ രജിത്ത്, സുനിൽ. എസ്, ശ്രീകുമാർ, മഹേഷ്, സുജിത് എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.