സഫാരി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ആര്‍ടിഒ വാഹനം പിടിച്ചെടുക്കുകയും കാര്‍ ഉടമയുടേയും ഡ്രൈവറുടേയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് ആര്‍ടിഒ പറഞ്ഞു.