അക്ഷയതൃതീയ ആയതിനാൽ രാവിലെ 7 30ന് സ്വർണ്ണ വ്യാപാരശാലകൾ തുറന്നിട്ടുണ്ട്. ആ സമയത്തെ വിലനിലവാരം അനുസരിച്ചാണ് ഗ്രാമിന് 45 രൂപ വർദ്ധിച്ച് 6660 രൂപയും പവന് 360 രൂപ വർദ്ധിച്ച് 53,280 രൂപയുമായി വ്യാപാരം ആരംഭിച്ചത്. രാവിലെ 9 30 ന് മുമ്പ് റിസർവ്ബാങ്ക് രൂപയുടെ വില നിലവാരവും, 24 കാരറ്റ് വിലയും മുംബൈ അവൈലബിൾ മാർക്കറ്റിന്റെ വില നിലവാരവും എല്ലാം ചേർത്തപ്പോൾ 40 രൂപയുടെ വർദ്ധനവ് കൂടി ഉണ്ടായി. അന്താരാഷ്ട്ര സ്വർണ്ണവില 2352 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.49 ലുമാണ്. അതനുസരിച്ച് ഗ്രാമിന് 6700 രൂപയും പവന് 53600 രൂപയുമായി.
വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില 2 രൂപ വർധിച്ച് 90 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.