കൊല്ലം: കൊല്ലം മടത്തറയിൽ കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപ താമസിക്കുന്ന മല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. കിണറ്റില്‍ ആട് വീണത് അറിഞ്ഞ് അല്‍ത്താഫ് കിണറ്റില്‍ ഇറങ്ങുകയായിരുന്നു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപം താമസിക്കുന്ന അൽത്താഫ് (25) ആണ് മരിച്ചത്.വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ശ്വാസം കിട്ടാതെ അല്‍ത്താഫ് കിണറ്റിനുള്ളിൽ കുഴഞ്ഞു വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം. ഫയർഫോഴ്സ് എത്തി മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.