തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വാടകവീടിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയവിളയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന പേരൂർക്കട സ്വദേശിയായ മായ മുരളിയെയാണ് മരിച്ചത്. വാടക വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം യുവതിയുടെ ഭർത്താവിനെ കാണ്മാനില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.