വർക്കല : വർക്കല പ്രസ്സ് ക്ലബ്ബിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പൊതുയോഗത്തിലാണ് 11 അംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി ബാബു രാജീവ് (മാതൃഭൂമി ന്യൂസ് ) സെക്രട്ടറിയായി സാജു. പി. എം (ജന്മഭൂമി), ട്രെഷറായി അജയൻ (ജനം ടി വി ), വൈസ് പ്രസിഡന്റായി വിപിൻ (എ സി വി ), ജോയിന്റ് സെക്രട്ടറിയായി പ്രതീഷ് (മാതൃഭൂമി) എന്നിവരെയും സജി നായർ (കേരള കൗമുദി ), രാകേഷ് (മലയാള മനോരമ) അൻസാർ വർണ്ണന (മാധ്യമം), ഹണി (ഏഷ്യാനെറ്റ് ന്യൂസ് ),ധനീഷ് ( ജയ്ഹിന്ദ് ), അഭിലാഷ് ( കലാകൗമുദി ) എന്നിവർ ഉൾപ്പെടെ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവിൽ വന്നത്. തിരഞ്ഞെടുപ്പിൽ അൻസാരി (ചന്ദ്രിക) വരണാധികാരിയായിരുന്നു.