മടവൂർ തുമ്പോട് കൃഷ്ണൻ കുന്നിന് സമീപം കാർ തലകീഴായി മറിഞ്ഞു.

തുമ്പോട് കൃഷ്ണൻ കുന്നിന് സമീപം കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന കരവാരം വഞ്ചിയൂർ സ്വദേശികളായ 5 യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു. ആക്സിൽ വേർപെട്ടതാണ് കാർ മറിയാൻ കാരണം. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം. താഴെ അഗാതമായ കുഴിയിലേക്ക് കാർ മറിയാതെ റോഡിൽ തന്നെ നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.