രണ്ടു ദിവസമായി കുറഞ്ഞിരുന്ന സ്വർണ്ണ വില ഇന്നലെ ഉയർന്നിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ആണ് ഇന്നലെ വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 53,720 രൂപയും ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 6715 രൂപയിലുമെത്തിയിരുന്നു. ഈ വർഷം മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡും ഇട്ടു. തുടര്‍ന്ന് വില കുറഞ്ഞെങ്കിലും വീണ്ടും വൻ കുതിപ്പാണ് അനുഭവപ്പെടുന്നത്.
ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയില്‍ കഴിഞ്ഞമാസത്തെ റീറ്റെയ്ല്‍ പണപ്പെരുപ്പം രണ്ടുമാസത്തെ കുതിപ്പിന് വിരാമമിട്ട് കുറഞ്ഞതാണ് സ്വര്‍ണവിലയെ പുതിയ കുതിപ്പിലേക്ക് നയിക്കാൻ കാരണം.