ഫഹദ് ഫാസിലിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ആവേശം. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 150 കോടി ക്ലബ്ബിൽ എത്തിയത് കഴിഞ്ഞ ദിവസമാണ്. ചിത്രം ഹൗസ് ഫുള്ളോടെ മുന്നേറുന്നതിനിടെ ആവേശം ഒടിടിയിലേയ്ക്ക് എത്തുകയാണ്. മെയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. അതേസമയം, ജിത്തു മാധവന്‍ ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ആഗോളതലത്തില്‍ ആവേശം അഞ്ച് ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ ഇടം നേടിയത്.