രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ 2024 എലിമിനേറ്റർ മത്സരത്തിനായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഒരുങ്ങുമ്പോൾ, സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഫ്രാഞ്ചൈസിക്ക് മത്സരം ആരംഭിക്കുന്നതിന് മുമ്പ് അവരുടെ ഏക പരിശീലന സെഷൻ റദ്ദാക്കേണ്ടിവന്നതായി റിപ്പോർട്ടുകൾ.
വിരാട് കോഹ്‌ലിയുടെ സുരക്ഷയെച്ചൊല്ലി ആശങ്ക ഉയർന്നതാണ് പരിശീലന സെഷൻ ഉപേക്ഷിക്കാൻ ആർസിബിയെ പ്രേരിപ്പിച്ചത്. ബുധനാഴ്ചത്തെ എലിമിനേറ്ററിന് മുമ്പ് ചൊവ്വാഴ്ച അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിൽ ആർസിബി പ്രാക്ടീസ് ചെയ്യാനിരുന്നെങ്കിലും സുരക്ഷ ഭീഷണി മൂലം അത് ഒഴിവാക്കേണ്ടി വന്നു.
അഹമ്മദാബാദിൽ നിന്ന് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.